അസര്‍ മഹ്മൂദ് പാക് ബൗളിങ് കോച്ചായേക്കും

ലാഹോര്‍: ബംഗ്ലാദേശില്‍ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാകപ്പിലും അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി ലോകകപ്പിലും മുന്‍ പാക് താരം അസര്‍ മഹ്മൂദ് പാക് ടീമിന്റെ ബൗളിങ്ങ് കോച്ചായേക്കും.
നിലവിലെ ബൗളിങ്ങ് കോച്ച് മുന്‍ ലെഗ് സ്പിന്നര്‍ മുഷ്താഖ് അഹമ്മദിനു പകരക്കാരനായിട്ടാണ് മുന്‍ ഓള്‍ റൗണ്ടറായ അസര്‍ മഹ്മൂദ് ടീമിന്റെ ഭാഗമാകുന്നത്.
മുഷ്താഖ് അഹമ്മദ് വിശ്രമം അനുവദിക്കുമെന്നും അസര്‍ മഹ്മൂദിന്റെ സാന്നിധ്യം ടീമിന് കരുത്ത് സമ്മാനിക്കുമെന്നും ടീം മാനേജര്‍ വ്യക്തമാക്കി.
വരുന്ന ജൂണില്‍ നടക്കുന്ന മല്‍സരത്തില്‍ മുഷ്താഖ് അഹ്മദ് ടീമിന്റെ ഭാഗമായേക്കാന്‍ സാധ്യതയുണ്ടെന്നും മാനേജര്‍ പറഞ്ഞു.
യു.എ.ഇ യിലെയും ഇംഗ്ലണ്ടിലെയും സ്വകാര്യ ക്ലബ്ബുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അസര്‍ മഹ്മൂദ് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കോച്ചാവുന്നത് ഇതാദ്യമാണ്.
21 ടെസ്റ്റുകളില്‍ നിന്ന് 900 റണ്‍സും 39 വിക്കറ്റും നേടിയിട്ടുള്ള അസര്‍ 143 ഏകദിനത്തില്‍ നിന്നായി 1521 റണ്‍സും 123 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it