Gulf

അസര്‍മുല്ല 3 മാപ്പിളപ്പാട്ട് ഷോ എട്ടിന്

ദോഹ: ഏബിള്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പും ഫര്‍ഹത്തി ഇവന്റ്‌സ് ആന്റ് ഫോട്ടോഗ്രഫിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മുഖ്യപ്രായോജകരാവുന്ന പാസ്‌പോട്ട് അസര്‍മുല്ല 3 മാപ്പിളപ്പാട്ട് ഷോ ജനുവരി എട്ടിന് വെള്ളിയാഴ്ച വൈകീട്ട് ആറര മണിക്ക് അല്‍അറബ് വോളിബോള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാപ്പിളപ്പാട്ടിലെ മുടിചൂടാ മന്നന്‍ കണ്ണൂര്‍ ശരീഫ്, സ്വരമാധുരിയിലൂടെയും തനത് ആലാപന ശൈലിയിലൂടെയും മലയാളക്കരയുടെ മനംകവര്‍ന്ന മാപ്പിളപ്പാട്ടിന്റെ രാജകുമാരി രഹന, ഹിറ്റ് ആല്‍ബങ്ങളിലൂടെ യുവതലമുറയുടെ ഹരമായി മാറിയ താജുദ്ദീന്‍ വടകര, അറേബ്യന്‍ ശീലുകളും ചടുല ഗാനങ്ങളും കൊണ്ട് ആസ്വാദകരെ ഇളക്കി മറിക്കുന്ന ഉത്തരകേരളത്തിന്റെ സ്വന്തം ആദില്‍ അത്തു, അസര്‍മുല്ല 2ല്‍ ആസ്വാദകരുടെ നിറഞ്ഞ കൈയടി നേടിയ റിയാന റമീസ് എന്നിവരാണ് പാടാനെത്തുന്നത്. മീഡിയ വണ്‍ ചാനലിലെ എം80 മൂസയില്‍ പാത്തു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ സുരഭിയാണ് അവതാരിക. 2015 ഫെബ്രുവരിയിലും ജൂലൈയിലുമായിരുന്നു അസര്‍മുല്ല ദോഹയില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ അരങ്ങേറിയത്. പത്തു മാസത്തിനകം ഒരു പരിപാടിയുടെ മൂന്നാം ഭാഗം അരങ്ങേറുന്നത് ഖത്തറിന്റെ സ്റ്റേജ് ഷോ ചരിത്രത്തില്‍ തന്നെ, ഒരു പുത്തന്‍ അനുഭവമാണെന്ന് ഷോ സംവിധായകന്‍ സക്കരിയ്യ സലാഹുദ്ദീന്‍ പറഞ്ഞു.
100, 75, 50, 25 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇലക്‌ട്രോണിക്‌സ് ഹോം അപ്ലയന്‍സസ് കമ്പനിയായ പാസ്‌പോട്ട് നല്‍കുന്ന ഒട്ടേറെ സമ്മാനങ്ങളും ഗ്രാബ്ഖത്തര്‍ ഡോട്ട്‌കോമും ഇന്‍ടക്‌സ് മൊബൈല്‍ ഫോണും ചേര്‍ന്ന് നല്‍കുന്ന സ്മാര്‍ട്‌ഫോണും കാണികളായെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ലഭിക്കും. ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ്, അല്‍റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്, അല്‍സമാന്‍ എക്‌സ്‌ചേഞ്ച്, ഗ്രാന്റ് മാര്‍ട്ട്, സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, സഫാരി മാളിലെ ഡിജിറ്റല്‍ ഐസ് സ്റ്റുഡിയോ, സൗദിയ ഹൈപ്പര്‍മാര്‍ക്കറ്റ്, ഹോട്ട് ചിക്കന്‍, അല്‍ഉസ്‌റ റസ്‌റ്റോറന്റ്, റോട്ടാന റസ്‌റ്റോറന്റ്, എംആര്‍എ റസ്‌റ്റോറന്റ്, ഇന്ത്യന്‍ കോഫീ ഹൗസ്, ഗ്രാന്റ്മാള്‍ സിനിമാ രണ്ടിലെ കറി ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 66614796, 77914730, 50145089 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
വാര്‍ത്താ സമ്മേളനത്തില്‍ അബൂ നവാസ് (ക്വാളിറ്റി റീട്ടെയില്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍), മുഹമ്മദ് പാലക്കീല്‍ (ഫിനാന്‍സ് മാനേജര്‍, പാസ്‌പോട്ട്), ഉസ്മാന്‍ കല്ലന്‍(എംഡി, സ്പീഡ്‌ലൈന്‍ പ്രിന്റിങ് പ്രസ്), മുഹമ്മദ് ഹാഫിസ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ബ്രാദ്മ ഗ്രൂപ്പ്), സക്കരിയ്യ സലാഹുദ്ദീന്‍ (മീഡിയ മാനേജര്‍, ഏബിള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it