Flash News

അസമ്മില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കത്തിച്ചു കൊന്നു

അസമ്മില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കത്തിച്ചു കൊന്നു
X
rape-2

കൊഹിമ: അസമ്മില്‍ 20 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി കൊന്ന ശേഷം പുഴയില്‍ കളഞ്ഞു. പെരുമ്പാവൂരിലെ ജിഷ എന്ന യുവതി കൊല്ലപ്പെട്ട അതേ ദിവസമാണ് പ്രസ്തുത സംഭവം  നടന്നത്. കഴിഞ്ഞ മാസം 28ന് തിന്‍സുകിയാ ജില്ലയിലെ മാര്‍ഗരിറ്റാ ടൗണിലെ ബ്യൂട്ടി പാര്‍ലറില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയെയാണ്  അക്രമികള്‍ ക്രൂരമായ പീഡനത്തിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്. പിന്നീട് പെണ്‍കുട്ടിയെ പുഴയില്‍ വലിച്ചെറിയുകയായിരുന്നു. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മെയ്യ് മൂന്നിനാണ് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അസമ്മില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it