അസമില്‍ ബിജെപി 90 സീറ്റില്‍ മല്‍സരിക്കും

ഗുവാഹത്തി: 126 മണ്ഡലങ്ങളുള്ള അസമില്‍ ബിജെപി 90 സീറ്റില്‍ മല്‍സരിക്കും. പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണു തീരുമാനം. 88 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായെന്ന് ബിജെപി നേതാവ് ജെ പി നദ്ദ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മാജുലി മണ്ഡലത്തില്‍ ജനവിധിതേടും. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിക്കെതിരേ സംസ്ഥാന ഉപാധ്യക്ഷന്‍ കാമാക്യ പ്രസാദിനെയാണ് ബിജെപി രംഗത്തിറക്കുന്നത്.
Next Story

RELATED STORIES

Share it