അസമില്‍ ബിജെപി-എജിപി സഖ്യം

ന്യൂഡല്‍ഹി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി, അസം ഗണപരിഷത്തു (എജിപി)മായി ചേര്‍ന്ന് മല്‍സരിക്കും. മുന്‍ മുഖ്യമന്ത്രിയും എജിപി നേതാവുമായ പ്രഫുല്ല കുമാര്‍ മഹന്ത അറിയിച്ചതാണ് ഇക്കാര്യം.ബിജെപി അധ്യക്ഷന്‍ അമിത്ഷായും എജിപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സഖ്യം യാഥാര്‍ഥ്യമായത്.
സഖ്യത്തിന്റെ ഔപചാരിക പ്രഖ്യാപനം ഒന്നോ രണ്ടോ ദിവസത്തിനകം ഉണ്ടാവുമെന്ന് മഹന്ത പറഞ്ഞു. യോഗത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനോവാള്‍, എജിപി അധ്യക്ഷന്‍ അതുല്‍ ബോറ തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it