അസമില്‍ നിരോധിത സംഘടനകളില്‍പ്പെട്ട രണ്ടുപേര്‍ പിടിയില്‍

ഗുവാഹത്തി: അസമില്‍ നിരോധിത സംഘടനയില്‍പെട്ട രണ്ടുപേരെ കഴിഞ്ഞദിവസം സുരക്ഷാസേന പിടികൂടി. ഉള്‍ഫ, നാഷനല്‍ സന്‍തല്‍ ലിബറേഷന്‍ ആര്‍മി എന്നീ സംഘടനകളില്‍പ്പെട്ടവരാണ് കൊക്‌റാജര്‍ ജില്ലയില്‍ വച്ച് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് സേനയും പോലിസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കഷിയാബരി ഗ്രാമത്തില്‍ വച്ചാണ് ദീപക് ദാസ് ഉള്‍ഫ പ്രവര്‍ത്തകനെ പിടികൂടുന്നത്. പിടിയിലാവുമ്പോള്‍ ഇയാളുടെ പക്കല്‍ ഒരു കൈത്തോക്കും മരുന്നും ഉണ്ടായിരുന്നതായി പ്രതിരോധ വക്താവ് പറഞ്ഞു. സിവാല്‍മാറി ഗ്രാമത്തില്‍ നടത്തിയ മറ്റൊരു തിരച്ചിലിലാണ് എവറസ്റ്റ് ടുഡു എന്ന ജമ്പുവ പിടിയിലാവുന്നത്. നിരോധിത സംഘടനാ അംഗമായ ഇയാളുടെ പക്കല്‍നിന്നു സ്‌ഫോടക വസ്തുക്കളും തോക്കും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
Next Story

RELATED STORIES

Share it