അസമില്‍ കൊടുങ്കാറ്റ്: അഞ്ചു മരണം

ഗുവാഹത്തി: അസമില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ കൊടുങ്കാറ്റിലും മിന്നലിലും അഞ്ചുപേര്‍ മരിച്ചു. തിന്‍സുകിയ ജില്ലയില്‍ തേയിലത്തോട്ടത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.
നാലുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ താമസിച്ച തകരത്തിന്റെ മേല്‍ക്കൂരയുള്ള വീട് ഇടിഞ്ഞു വീഴുകയായിരുന്നു.
ദിബ്രുഗഡ് ജില്ലയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു. ബറാക് താഴ്‌വരയിലെ കച്ചാര്‍ ജില്ലയില്‍ എഴുപതുകാരിയും മരിച്ചു. ഇവരുടെ മൂന്നു കുടുംബാംഗങ്ങള്‍ക്കു പരിക്കേറ്റിട്ടുണ്ട്. കൊടുങ്കാറ്റില്‍ മരം കടപുഴകി ഇവരുടെ വീടിനു മുകളില്‍ വീഴുകയായിരുന്നു.നിരവധി പേരെ താല്‍ക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it