അസമില്‍ ഉരുള്‍പൊട്ടല്‍; 10 മരണം

ഗുവാഹത്തി: അസമിലെ കരിംഗഞ്ച്, ഹൈലകണ്ടി ജില്ലകളില്‍ കനത്ത മഴയെ തുട ര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേര്‍ മരിച്ചു. കരിംഗഞ്ച് സോനാച്ചിറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ അഞ്ചുപേരും
ഹൈലകണ്ടി ജില്ലയില്‍ രണ്ടിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേരുമാണു മരണപ്പെട്ടത്. ഇതില്‍ ആറു വയസ്സുകാരനും ഉള്‍പ്പെടുന്നു. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. കരിംഗഞ്ചില്‍ കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴയാണ്.
ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.
Next Story

RELATED STORIES

Share it