അസദ് ഭരണകൂടത്തിന് ഐഎസ് പെട്രോളിയം വില്‍ക്കുന്നു: ഉര്‍ദുഗാന്‍

അങ്കറ: ഐഎസിനും സിറിയന്‍ ഭരണകൂടത്തിനും നിരവധി സമാനതകളുണ്ടെന്നും അവര്‍ക്കിടയില്‍ വ്യാപാരബന്ധമുണ്ടെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സിറിയക്കാരും റഷ്യക്കാരുമാണ് ഇടപാടുകളില്‍ ഇടനിലക്കാരായി വര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഐഎസില്‍ നിന്നും എണ്ണ വാങ്ങി സിറിയക്കും മറ്റു ചില രാജ്യങ്ങള്‍ക്കും നല്‍കുന്നത് സിറിയയുടെയും റഷ്യയുടെ പൗരത്വമുള്ള ഏജന്റുമാരാണെന്നും അങ്കറയില്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
പ്രദേശത്തു വന്‍ശക്തികളുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള ഉപകരണമായി ഐഎസ് മാറിയിരിക്കുകയാണ്. വന്‍ശക്തികളുടെ താല്‍പര്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും സായുധസംഘങ്ങള്‍ അക്രമത്തിനു പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാരുടെ ദുരന്തത്തിന്റെ ആഴം വര്‍ധിക്കുന്നു. യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിക്ക് നല്‍കുന്ന സഹായം അഭയാര്‍ഥികള്‍ക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. അഭയാര്‍ഥികള്‍ക്കായി 900 കോടി ഡോളര്‍ ചെലവഴിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it