അസം സ്വദേശിയുടെ മരണം: നാലു പേര് കസ്റ്റഡിയില്‍
BY Sumeera SMR7 May 2016 5:16 AM GMT
Sumeera SMR7 May 2016 5:16 AM GMT
ചിങ്ങവനം: ചിറവംമുട്ടത്ത് അസം സ്വദേശി കൈലാസ് ജ്യോതി ബഹ്റ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ പ്രദേശ വാസികളായ നാലുപേര്‍ ചിങ്ങവനം പോലിസിന്റെ കസ്റ്റഡിയിലായി.
കൈലാസിന്റെ പോസ്റ്റുമോര്‍ട്ടം നടന്ന വേളയില്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് നാട്ടുകാരില്‍ ചിലരിലേക്ക് അന്വേഷണം നീളുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഇയാള്‍ ചിറവംമുട്ടത്തെ ചില വീടുകളിലെ ശുചിമുറികളില്‍ കയറി ഒളിച്ചിരിക്കാന്‍ ശ്രമിച്ചിരുന്നു.
ഇതു ചോദ്യം ചെയ്തപ്പോള്‍ യുവാവ് അക്രമാസക്തമായത്രേ. നാട്ടുകാരെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഇയാളെ ചിലര്‍ പുറത്ത് മര്‍ദ്ദിച്ചതായും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കൈലാസിനെ പൊരിവെയിലില്‍ കെട്ടിയിട്ടത്. വെള്ളം ആവശ്യപ്പെട്ട യുവാവിന് ഇതു നല്‍കിയിരുന്നില്ലെന്നും പോലിസ് പറഞ്ഞു. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രദേശ വാസികളെ രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണ്. ചിങ്ങവനം എസ്ഐ പി വി ഷിബു അറിയിച്ചു. അതേസമയം കൈലാസിന്റെ ബന്ധുക്കള്‍ ഇന്നലെ ഉച്ചയോടെ നാട്ടിലെത്തി. മൃതദേഹം ഇന്നു വൈകീട്ടോടെ അസമിലേക്കു കൊണ്ടുപോവുമെന്ന് ചിങ്ങവനം എസ്ഐ അറിയിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT