അസം, പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണമെന്ന് കമ്മീഷന്
BY sdq Kappan9 April 2016 2:02 PM GMT
X
sdq Kappan9 April 2016 2:02 PM GMT
ന്യൂഡല്‍ഹി: അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതിയില്ലാതെ വരുന്ന രണ്ടു ദിവസം അച്ചടിമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്.
ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ ബിജെപി പ്രസിദ്ധീകരിച്ച വിവാദ പരസ്യങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി. അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പും പശ്ചിമബംഗാളിലെ ഒന്നാംഘട്ടത്തിന്റെ രണ്ടാംഭാഗ വോട്ടെടുപ്പും തിങ്കളാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ഇരു സംസ്ഥാനങ്ങളിലും നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിനോടുബന്ധിച്ചും തിരഞ്ഞെടുപ്പു കമ്മീഷന് സമാന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ പ്രസിദ്ധീകരിച്ച പല പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അസമിലെയും പശ്ചിമബംഗാളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. [related]
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT