kannur local

അഷ്‌റഫ് പുറവൂരിന്റെ സസ്‌പെന്‍ഷന്‍: ഐഎന്‍എല്‍ ജില്ലാ കണ്‍വന്‍ഷനില്‍ വാക്കേറ്റം; പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി

കണ്ണൂര്‍: ഇന്നലെ ഇന്ത്യാഹൗസില്‍ നടന്ന ഐഎന്‍എല്‍ ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വാക്കേറ്റവും ഇറങ്ങിപ്പോക്കും. സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ പങ്കെടുത്ത ചടങ്ങിലാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജില്ലാ പ്രസിഡന്റായിരുന്ന അഷ്‌റഫ് പുറവൂരിനെ സസ്‌പെന്‍ഷന്‍ ചെയ്ത സംഭവത്തില്‍ വിശദീകരണം ചോദിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്. ജനാധിപത്യ മര്യാദ ലംഘിച്ചു കൊണ്ടാണ് അഷ്‌റഫിനെ പുറത്താക്കിയതെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിച്ചു.
നാഷനല്‍ ലീഗ് കണ്ണൂര്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി സഫീര്‍ സിറ്റി, നാഷനല്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് പള്ളിക്കണ്ടി, ജില്ലാ ജോയിന്റ് സെക്രട്ടറി നൗഷാദ് സിറ്റി, സിറ്റി മേഖലാ സെക്രട്ടറി നൂറുദ്ദീന്‍ സിറ്റി, സിയാദ് സിറ്റി, ഇസ്ഹാക്, ബിലാല്‍ സിറ്റി, സിദ്ദിഖ് സിറ്റി, റസ്സല്‍ സിറ്റി, റാഷിദ് സിറ്റി, ലംബു ജംഷി സിറ്റി തുടങ്ങി 50ഓളം നാഷനല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പിന്നീട് രാജിവച്ചത്. അതേ സമയം, ഒരുവിഭാഗം ഇറങ്ങിപ്പോയ ശേഷം കണ്‍വന്‍ഷന്‍ തുടര്‍ന്നു.
സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയില്‍ അച്ചടക്ക ലംഘനം നടത്തുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷണ നടപടികള്‍ക്ക് വിധേയരാവേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് അഡ്വ.—എം സി ഹാഷിം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മഹമ്മൂദ് പറക്കാട്ട്, സംസ്ഥാന ഖജാഞ്ചി ബി ഹംസ ഹാജി, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ഡി മുനീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it