wayanad local

അശ്വതിക്കും അര്‍ജുനനും പഠനം തുടരാം; കടല്‍കടന്ന് കാരുണ്യത്തിന്റെ കൈത്താങ്ങ്

മാനന്തവാടി: ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷെഡില്‍ നിന്നു മോചിതരായ കുട്ടികള്‍ക്ക് തുടര്‍ സഹായവുമായി കടല്‍ കടന്ന് കാരുണൃത്തിന്റെ കൈത്താങ്ങെത്തി.
പടിഞ്ഞാറത്തറ പതിനാറാം മൈല്‍ നാലു സെന്റ് കോളനിയില്‍ താമസിക്കുന്ന അശ്വതിക്കും സഹോദരന്‍ അര്‍ജുനനും സംരക്ഷണവും പഠനത്തിനുള്ള സഹായവാഗ്ദാനവുമായാണ് സാമൂഹിക പ്രവര്‍ത്തകയും കേരളകരകൗശല ബോര്‍ഡ് ഡയറക്ടറും ആയ റെമീള സുഖ്‌ദേവ് കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്നു പടിഞ്ഞാറത്തറയില്‍ എത്തിയത്.
പതിനാറാം മൈല്‍ വിവേകോദയം എല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതിയുടെയും അനുജന്‍ അര്‍ജുന്റെയും ആജീവനാന്ത പഠനച്ചെലവാണ് റെമീളാ സുഖ്‌ദേവ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ കുട്ടികളുടെ ദയനീയാവസ്ഥസംബന്ധിച്ച് മാധൃമങ്ങളിലൂടെയും സോഷൃല്‍മീഡിയകളിലൂടെയും വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെതിനെ തുടര്‍ന്നാണ് ഇവരുടെ സംരക്ഷണവും പഠനവും ഏറ്റെടുക്കാന്‍ റെമീള സുഖ്‌ദേവ് സന്നദ്ധത സ്‌കൂള്‍ പിടിഎയെ അിറയിച്ചത്.
പ ുസ്തകങ്ങള്‍ നനഞ്ഞ് ഹോംവര്‍ക്ക് ചെയ്യാന്‍ കഴിയാതെ സ്‌കൂളിലെത്തിയ അശ്വതിയോട് ക്ലാസ് ടീച്ചര്‍ കാരൃമന്വേഷിച്ചപ്പോഴാണ് വീടിന്റെ ദയനീയാവസ്ഥ പുറംലോകമറിഞ്ഞത്. പ്ലാസ്റ്റിക് വലിച്ചുകെട്ടിയ നനഞ്ഞൊലിക്കുന്ന കൂരയ്ക്കുള്ളില്‍ മുഴുപ്പട്ടിണിയിലായിരുന്നു രണ്ടു കുട്ടികളും രോഗിയും വികലാംഗനുമായ അച്ഛന്‍ സ്റ്റീഫനും.
തുടര്‍ന്ന് പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹായ കമ്മിറ്റി രൂപീകരിച്ച് ഇവര്‍ക്കുള്ള വീട് നിര്‍മാണം ആരംഭിക്കുകയും വിവിധ സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തുകയും ചെയ്തു. മൂന്നു മുറികളോടു കൂടിയ വീടിന്റെ നിര്‍മാണം നാലു മാസം കൊണ്ട് പൂര്‍ത്തിയാക്കി 18നു താക്കോല്‍ കൈമാറുകയും ചെയ്തു.
എന്നാല്‍, മൂന്നംഗ കുടുംബത്തിന് ചോര്‍ന്നൊലിക്കാത്ത വീടും നിത്യവൃത്തിയും കുട്ടികളുടെ തുടര്‍പഠനവും ചോദൃ ചിഹ്നമായി അവശേഷിക്കുമ്പോഴാണ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട റെമിള സിഖ്‌ദേവ് സഹായവുമായെത്തിത്.
കഴിഞ്ഞദിവസം പതിനാറാം മൈല്‍ നാലു സെന്റ് കോളനിയില്‍ എത്തിയ ഇവര്‍ കുട്ടികളുമായും പിടിഎ ഭാരവാഹികളുമായും സംസാരിക്കുകയും കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പ്രാഥമിക സാമ്പത്തിക സഹായം തുടങ്ങിയവ നല്‍കുകയും ചെയ്തു. തനിക്കു ഡോക്ടറാണമെന്നു പറഞ്ഞ അശ്വതിയുടെയും അനുജന്‍ അര്‍ജുന്റെയും ആജീവനാന്ത പഠനച്ചെലവുകള്‍ വഹിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. ഇതിലേക്കും ഇവരുടെ നിത്യച്ചെലവിലേക്കിമായി നിശ്ചിത സംഖൃ ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും റെമീളാ സുഖ്‌ദേവ് ഉറപ്പ് നല്‍കി.
Next Story

RELATED STORIES

Share it