Flash News

അശ്ലീല പ്രവൃത്തി സ്വകാര്യസ്ഥലത്തെങ്കില്‍ കുറ്റമല്ലെന്ന് കോടതി

അശ്ലീല പ്രവൃത്തി സ്വകാര്യസ്ഥലത്തെങ്കില്‍ കുറ്റമല്ലെന്ന് കോടതി
X
PEEPING

മുംബൈ : സ്വകാര്യ സ്ഥലങ്ങളില്‍ നടക്കുന്ന അശ്ലീലപ്രവൃത്തികളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് മുംബൈ ഹൈക്കോടതി. ഒരു ഫ്‌ളാറ്റില്‍ അല്‍പവസ്ത്രധാരിണികളായ സ്്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് പോലീസിലറിയിച്ച് റെയ്ഡ് നടത്തിച്ച അയല്‍വാസിയായ മാധ്യമപ്രവര്‍ത്തകന്റെ നടപടിയ്‌ക്കെതിരെയാണ് ജസ്റ്റീസുമാരായ എന്‍ എച്ച് പാട്ടീല്‍, എ എം ബദര്‍ എന്നവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ വിധി. പരാതിയെത്തുടര്‍ന്ന് റെയ്ഡ് നടത്തിയ പോലിസ് 13 പുരുഷന്‍മാരെയും ആറ് സ്ത്രീകളെയും അറസ്റ്റു ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഭാഗം സമര്‍പ്പിച്ച ഹരജിയിലാണ് വിധി.
അശ്ലീലപ്രവൃത്തി നടക്കുന്നത് പൊതുസ്ഥലത്താണെങ്കില്‍ മാത്രമേ ഐപിസി 294 അനുസരിച്ച് കുറ്റകരമാകുന്നുള്ളു എന്നാണ് കോടതിയുടെ നിരീക്ഷണം.
പാട്ടും നൃത്തവും പരാതിക്കാര്‍ ഉന്നയിച്ച തരത്തിലുള്ള അശ്ലീലപ്രവൃത്തികളും നടന്നത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണെന്നും അവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയത് അംഗീകരിച്ചാണ് കോടതി റെയ്ഡ് നടത്തി ആളുകളെ അറസ്റ്റ് ചെയ്ത പോലിസ് നടപടി തെറ്റാണെന്ന് വിധിച്ചത്.
Next Story

RELATED STORIES

Share it