അശ്രദ്ധമായ ഡ്രൈവിങ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീം  ക്യാപ്റ്റന്‍ ഇഷാന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ പോലിസ് അറസ്റ്റ് ചെയ്തു. പാട്‌ന പോലിസാണ് താരത്തെ പിടികൂടിയത്. അമിതവേഗത്തില്‍ ഇഷാന്‍ ഓടിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും തുടര്‍ന്ന് ഇതിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപകടമുണ്ടായ ശേഷം 17കാരനായ താരം ഇവിടെ തടിച്ചുകൂടിയ ജനങ്ങളുമായും വാക്കേറ്റം നടത്തി. ഇവരില്‍ ചിലര്‍ ഇഷാനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് റിപോര്‍ട്ട്.
താരത്തെക്കൂടാതെ കലഹത്തില്‍ ഉള്‍പ്പെട്ട ചിലരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയണ് ഇഷാന്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇഷാനെ ക്യാപ്റ്റനായി നിയമിച്ചത്.
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി 10 മല്‍സരങ്ങളില്‍ നിന്ന് 40.88 ശരാശരിയില്‍ 736 റണ്‍സ് ഇഷാന്‍ നേടിയിരുന്നു.
Next Story

RELATED STORIES

Share it