അശോക് വാജ്‌പേയി ഡിലിറ്റ്  തിരിച്ചേല്‍പിക്കും

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാല സമ്മാനിച്ച ഡിലിറ്റ് ബിരുദം തിരിച്ചുനല്‍കാന്‍ പ്രമുഖ എഴുത്തുകാരന്‍ അശോക് വാജ്‌പേയി തീരുമാനിച്ചു. അധികൃതരുടെ ദലിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണിത്. സര്‍വകലാശാലാ അധികൃതരുടെ ദലിത് വിരുദ്ധ സമീപനംമൂലമാണ് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതെന്ന് വാജ്‌പേയി പറഞ്ഞു.
ലളിതകലാ അക്കാദമിയുടെ മുന്‍ ചെയര്‍മാനായ വാജ്‌പേയിക്ക് സര്‍വകലാശാല ഡിലിറ്റ് സമ്മാനിച്ചത് ഏതാനും വര്‍ഷം മുമ്പാണ്.ഹൈദരാബാദ് സര്‍വകലാശാല മനുഷ്യ അന്തസ്സിനും വിജ്ഞാനത്തിനുമെതിരേ പ്രവര്‍ത്തിച്ചുവെന്ന് വാജ്‌പേയി ആരോപിച്ചു. എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരേ ഉണ്ടായ അക്രമസംഭവങ്ങളെ അപലപിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം സാഹിത്യ അക്കാദമി അവാര്‍ഡും തിരിച്ചേല്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it