Flash News

അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
X
ASOK-CHAVAN-NEW

മുംബൈ:  കാര്‍ഗില്‍ യുദ്ധവിധവകള്‍ക്കും സൈനികര്‍ക്കുമുള്ള ഫഌറ്റുകള്‍ മറ്റുള്ളവര്‍ക്ക്് മറിച്ചു നല്‍കിയതിന്റെ പേരിലുള്ള ആദര്‍ശ് ഫഌറ്റ് കുഭകോണക്കേസില്‍ മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും ലോകസഭാംഗവുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന ഗവര്‍ണര്‍ സിബിഐയ്ക്ക് അനുമതി നല്‍കി. കേസില്‍ ചവാനെതിരെ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്് ചൂണ്ടിക്കാട്ടി സിബിഐ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് ചവാനെ പ്രോസിക്യൂട്ട്് ചെയ്യാന്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സിബിഐയ്ക്ക്് അനുമതി നല്‍കിയത്. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് മന്ത്രിസഭയും ശിപാര്‍ശ ചെയ്തിരുന്നു.
ഇതേ കേസില്‍ ചവാനെ പ്രോസിക്യൂട്ട്് ചെയ്യാനുള്ള അനുമതി അന്നത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായന്‍ നിഷേധിച്ചിരുന്നു. അതേസമയം സിബിഐയെ കോണ്‍ഗ്രസിനെതിരായ ആയുധമായി ബിജെപി ഉപയോഗപ്പെടുത്തുകയാണെന്ന്് ചവാന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it