Kollam Local

അശാസ്ത്രീയമായ നിര്‍മാണം: ഉപയോഗ ശൂന്യമായി ഇ- ടോയ്‌ലറ്റ്

ചവറ: അശാസ്ത്രീയമായ നിര്‍മാണം കാരണം ആര്‍ക്കും വേണ്ടാതെ കാട് പിടിച്ച് ഉപയോഗ ശൂന്യമായി ഈ- ടോയ്‌ലറ്റ്. ചവറ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധയിയുടെ ഭാഗമായി 2012-13 ല്‍ കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഇ -ടോയ്‌ലറ്റാണ് കാട് കയറി നശിച്ച് കൊണ്ടിരിക്കുന്നത്. ആര്‍ക്കും പ്രയോജനം ചെയ്യാത്ത സ്ഥലത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വഴിയാത്രക്കാര്‍ അപൂര്‍വമായി മാത്രമാണ് ഇതുവഴി പോകുന്നത്. ഉദ്ഘാടന സമയത്ത് മാത്രം ആണ് ഈ-ടോയ്‌ലറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ഇതിന്റെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. ഇത് ചവറ ബസ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്നങ്കില്‍ ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും പെട്ടന്ന് പൊതുജനത്തിന് ഉപകാരപ്രദമായ രീതിയില്‍ ഇത് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയരുകയാണ്.
Next Story

RELATED STORIES

Share it