palakkad local

അശരണര്‍ക്ക് കൈത്താങ്ങായി മൂച്ചിക്കല്‍ സ്‌കൂളില്‍ ലവ് ആന്റ് സെര്‍വ് ഇഫ്താര്‍ കിറ്റ് പദ്ധതി

എടത്തനാട്ടുകര: നിരാലംബരായ പതിനഞ്ച് കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റ് സംവിധാനമൊരുക്കി അശരണരുടെ കണ്ണീരൊപ്പുന്നഎടത്തനാട്ടുകര മൂച്ചിക്ക ല്‍ ഗവ. എല്‍പി സ്‌കൂള്‍ ലവ് ആന്റ് സെര്‍വ്  ഇഫ്താര്‍ കിറ്റ് ശ്രദ്ധേയമാകുന്നു. കുടുംബനാഥന്‍ അകാലത്തില്‍ മരണമടഞ്ഞ 12 കുടുംബങ്ങള്‍ക്കുംം അപകടത്തെത്തുട ര്‍ന്ന് കടക്കെണിയിലായ മൂന്ന് കുടുംബങ്ങള്‍ക്കുമടക്കം പതിനഞ്ച് കുടുംബങ്ങള്‍ക്കാണ് എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍പി സ്‌കൂളില്‍ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ലവ് ആന്റ് സെര്‍വ് ഇഫ്താര്‍ കിറ്റ് പദ്ധതി ആരംഭിച്ചത്. കൈത്താങ്ങ് ആവശ്യമായവര്‍ക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിക്ക് മലപ്പുറം മക്കരപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ആന്റ് സെര്‍വ് സന്നദ്ധ സംഘടനയാണ് പതിനഞ്ച് കുടുംബങ്ങള്‍ക്കും 1500 രൂപക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു തന്നത്. സ്‌കൂള്‍ മന്ത്രി സഭയുടെയും പിടിഎ കമ്മറ്റിയുടെയും ശ്രമ ഫലമായി ആരംഭിച്ച പദ്ധതി പിടിഎ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ സതീ ദേവി അധ്യക്ഷത വഹിച്ചു. ലവ് ആന്റ് സെര്‍വ് കോ- ഓഡിനേറ്റര്‍ ബഷീര്‍ കരിഞ്ചാപ്പാടിയില്‍ നിന്നു പിടിഎ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു ഇഫ്താര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ലവ് ആന്റ് സെര്‍വ് വളന്റിയര്‍മാരായ കരുവള്ളി അബ്ദുല്‍ ലത്തീഫ,് ഷരീഫ് നാറാണത്ത്, ഹുസൈന്‍ പിലായിച്ചോല, നല്ല പാഠം അധ്യാപകരായ സി മുസ്തഫ, പി അബ്ദുസ്സലം സംസാരിച്ചു.  അധ്യാപികമാരായ ടി എം ഓമനാമ്മ, സി കെ ഹസീനാ മുംതാസ്, എ സീനത്ത്, കെ രമാ ദേവി, ടി ശ്യാമ, ഇ പ്രിയങ്ക, പി പ്രിയ, കെ ഷീബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it