Sports

അവിശ്വസനീയം, ഈ ലെസ്റ്റര്‍;  പ്രയാണം ലെസ്റ്ററിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍

2015
മാര്‍ച്ച് 21
ടോട്ടനം ഹോട്‌സ്പറിനോട് 3-4നു തോറ്റ ലെസ്റ്റര്‍ ലീഗില്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തൊട്ടുമുകളിലുള്ള ടീമിനേക്കാള്‍ ഏഴു പോയിന്റ് പിന്നില്‍.
ഏപ്രില്‍ 4
തരംതാഴ്ത്തലില്‍ നിന്നു ലെസ്റ്ററിന്റെ തിരിച്ചുവരവിന് തുടക്കമിട്ട ദിനം. വെസ്റ്റ്ഹാമിനെ 2-1നു പരാജയപ്പെടുത്തി.
ഏപ്രില്‍ 25
ബേണ്‍ലിയെ 1-0നു കീഴടക്കി. സീസണില്‍ ലെസ്റ്ററിന്റെ തുടര്‍ച്ചയായ നാലാം വിജയം. ഇതോടെ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്നു ലെസ്റ്റര്‍ കരകയറി.
മെയ് 16
സണ്ടര്‍ലാന്‍ഡുമായി ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ലെസ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ സ്ഥാനം നിലനിര്‍ത്തി.
മെയ് 24
ക്യുപിആറിനെ 5-1നു തുരത്തി ലെസ്റ്റര്‍ സീസണിനു തിരശീലയിട്ടു. അവസാന ഒമ്പതു കളികളില്‍ ഏഴിലും ജയിച്ച ലെസ്റ്റര്‍ ഒന്നില്‍ സമനിലയും തോല്‍വിയുമേറ്റുവാങ്ങി.
ജൂലൈ 13
ക്ലോഡിയോ റെനിയേരി ലെസ്റ്റര്‍ കോച്ചായി ചുമതലയേറ്റു.
ആഗസ്ത് 8
സണ്ടര്‍ലാന്‍ഡിനെ 4-2നു തകര്‍ത്ത് ലെസ്റ്റര്‍ പ്രീമിയര്‍ ലീഗ് സീസണിനു തുടക്കമിട്ടു.
സപ്തംബര്‍ 26
തുടര്‍ച്ചായി ആറു ലീഗ് മല്‍സരങ്ങളില്‍ അപരാജിതരായി കുതിച്ച ലെസ്റ്ററിന് ആഴ്‌സനലിനു മുന്നില്‍ അടിതെറ്റി (2-5).
നവംബര്‍ 21
ന്യൂകാസിലിനെ 3-0നു തകര്‍ത്ത് ലെസ്റ്റര്‍ ലീഗില്‍ തലപ്പത്തേക്കുയര്‍ന്നു.
നവംബര്‍ 28

മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ലെസ്റ്റര്‍ സമനില വഴങ്ങി. ഈ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ ലെസ്റ്റര്‍ സ്‌ട്രൈക്കര്‍ ജാമി വാര്‍ഡി റെക്കോഡിട്ടു. തുടര്‍ച്ചയായി 11 ലീഗ് മല്‍സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യതാരം.
2016
ജനുവരി 13
ചില തിരിച്ചടികള്‍ക്കു ശേഷം ടോട്ടനത്തെ 1-0നു തോല്‍പ്പിച്ച് ലെസ്റ്റര്‍ വിജയവഴിയില്‍ തിരിച്ചെത്തി.
ഫെബ്രുവരി 14
ആഴ്‌സനലിനോട് ലെസ്റ്റര്‍ 0-1നു തോറ്റു.
ഫെബ്രുവരി 27
നോര്‍വിച്ചിനെ 1-0നു കീഴടക്കി ലെസ്റ്റര്‍ വീണ്ടും വിജയവഴിയില്‍.
ഏപ്രില്‍ 10
സണ്ടര്‍ലാന്‍ഡിനെ 2-0നു കീഴടക്കി. തുടര്‍ച്ചയായി അഞ്ചു കളികളില്‍ ഗോള്‍ വഴങ്ങാതെ ലെസ്റ്ററിന്റെ കുതിപ്പ്.
ഏപ്രില്‍ 17
വെസ്റ്റ്ഹാമിനെതിരേ 1-2ന്റെ തോല്‍വി മുന്നില്‍കണ്ട ലെസ്റ്റര്‍ അവസാന മിനിറ്റില്‍ ഗോള്‍ മടക്കി സമനിലയോടെ രക്ഷപ്പെട്ടു.
ഏപ്രില്‍ 25
കിരീടപ്പോരില്‍ ലെസ്റ്ററിനു വെല്ലുവിളിയുയര്‍ത്തിയ ഏക ടീം ടോട്ടനം വെസ്റ്റ്‌ബ്രോമുമായി സമനില വഴങ്ങി. ഇതോടെ ശേഷിക്കുന്ന മൂന്നു കളികളിലൊന്നില്‍ ജയിച്ചാല്‍ ലെസ്റ്ററിനു കിരീടം.
മെയ് 1
മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ലെസ്റ്റര്‍ സമനില വഴങ്ങി. എങ്കിലും ചാംപ്യന്‍മാരാവാന്‍ അടുത്ത രണ്ടു കളിലൊന്നില്‍ ജയിച്ചാല്‍ മതി.
മെയ് 2
ടോട്ടനം ചെല്‍സിയുമായി 2-2ന്റെ സമനില വഴങ്ങി. കിരീടം ലെസ്റ്ററിന്റെ ഷെല്‍ഫിലേക്ക്.
Next Story

RELATED STORIES

Share it