kannur local

അവാര്‍ഡ് സന്തോഷകരമായ തലോടല്‍: റഫീഖ് അഹമ്മദ്

പഴയങ്ങാടി: ലോകത്ത് ഇരുട്ടിന്റെ ശക്തികള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ കവിത പോലുള്ള ഔഷധങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ടെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പറഞ്ഞു.
അധ്യാപകനും എഴുത്തുകാരനുമായ എഎസ് നമ്പൂതിതിരിയുടെ പേരിലുള്ള പ്രഥമ കവിതാ പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പേനയും കടലാസുമുണ്ടെങ്കില്‍ ഒരിക്കലും കവിത പിറക്കില്ല.
ഇത്തരം ക്ലേശങ്ങള്‍ക്കു ലഭിക്കുന്ന സന്തോഷകരമായ തലോടല്‍ മാത്രമാണ് അംഗീകാരങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചെറുതാഴം പടന്നപ്പുറത്ത് നടന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ അവാര്‍ഡ് സമ്മാനിച്ചു. ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ.എ കെ നമ്പ്യാര്‍ അധ്യ—ക്ഷത വഹിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്ര.ബി മുഹമ്മദ് അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. താഹ മാടായി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പി പി ദാമോദരന്‍, കെ ടി ശശി, എം ശ്രീധരന്‍, പ്രകാശ് വാടിക്കല്‍, ഡോ.പ്രശാന്ത് കൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it