അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തിനു തോല്‍വി

കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്റി ക്രിക്കറ്റിലെ അവസാന മല്‍സരത്തില്‍ ജാര്‍ഖണ്ഡിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ബി ചാംപ്യന്‍മാരായി കേരളം ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഗംഭീരമാക്കി.
ഗ്രൂപ്പ് ബിയിലെ അവസാന മല്‍സരത്തില്‍ ജാര്‍ഖണ്ഡ് കേരളത്തെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സഞ്ജു വി സാംസണിന്റെ (87) മികച്ച ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. എന്നാല്‍, മറുപടിയില്‍ 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ജാര്‍ഖണ്ഡ് ലക്ഷ്യം കാണുകയായിരുന്നു. വിജയത്തോടെ ജാര്‍ഖണ്ഡും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയില്‍ ആറു മല്‍സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് കേരളം നേടിയത്.
Next Story

RELATED STORIES

Share it