kasaragod local

അവസാനഘട്ട ഒരുക്കങ്ങളിലേക്ക്: ജില്ലാ കലക്ടര്‍

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നഗര സഭകളിലേക്കും നവംബര്‍ രണ്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ നടന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പോളിങ് ബൂത്തിലേക്ക് ആവശ്യമായ സാമഗ്രികളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. ത്രിതല പഞ്ചായത്തിലേക്കുള്ള മള്‍ട്ടി പോസ്റ്റ് വോട്ടിങ് മിഷന്റെ പരിശോധന പൂര്‍ത്തിയായി.
നഗരസഭകളിലേക്കുള്ള സിംഗിള്‍ പോസ്റ്റ് വോട്ടിങ് മിഷന്റെ പരിശോധന 27ന് തുടങ്ങും. 29 മുതല്‍ അതാത് ബിഡിഒ മാര്‍ക്ക് മെഷീന്‍ എത്തിച്ച് നല്‍കും. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ്സുകള്‍ 26, 27 തിയ്യതികളില്‍ പൂര്‍ത്തിയാക്കും. ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂര്‍ത്തിയായി. നീതിപൂര്‍വ്വമുള്ള തിരഞ്ഞെടുപ്പിന് എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പോളിങ് ഉദ്യോഗസ്ഥര്‍ക്കായിട്ടുള്ള വാഹന സൗകര്യം ഏര്‍പ്പെടുത്തും. യോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം സി റെജില്‍, ബി അബ്ദുന്നാസര്‍, സി ജയന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സര്‍വ്വെ പി മധുലിമായ, ആര്‍ടിഒ പി എച്ച് സാദിഖ് അലി, എഡിസി കെ എം രാമകൃഷ്ണന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it