Movies

അവസാനം ലിയോനാര്‍ഡോ ഡികാപ്രിയോക്കും ഓസ്‌കാര്‍

അവസാനം ലിയോനാര്‍ഡോ ഡികാപ്രിയോക്കും ഓസ്‌കാര്‍
X
[caption id="attachment_53097" align="alignnone" width="400"]Leonardo_getty ലിയോനാര്‍ഡോ ഡികാപ്രിയോ[/caption]

ലോസ്ആഞ്ചലസ്: അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രരംഗത്ത് മികച്ച പ്രകടനം നടത്തുന്നവരെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് നല്‍കുന്ന ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.
ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ജനപ്രിയനായ അമേരിക്കന്‍ നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച നടന്‍. ദി റെവിനന്റ് എന്ന് സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്.
റോമിയോ ആന്‍ഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാന്‍, ബ്ലഡ് ഡയമണ്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. മെക്‌സിക്കന്‍ സംവിധായകന്‍ അലെജാന്‍ഡ്രോ ഗോണ്‍സാലെയാണ് മികച്ച സംവിധായകന്‍. അമേരിക്കന്‍ നടിയും ഗായികയുമായ ബ്രയ് ലാറ്‌സണ്‍ ആണ് മികച്ച നടി.
ടോം മക്കാര്‍ത്തി സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമയായ സ്‌പോട്‌ലൈറ്റാണ് മികച്ച സിനിമയായി തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it