അവര്‍ പഠിച്ചത് മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍

ദേലമ്പാടി(കാസര്‍കോട്): സംസ്ഥാനം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ദേലമ്പാടിയില്‍ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ പഠിച്ച് പട്ടികവിഭാഗത്തില്‍പ്പെട്ട സഹോദരങ്ങളടക്കം നാലു വിദ്യാര്‍ഥികള്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ വിദ്യാലയത്തിലേക്ക്.
ദേലമ്പാടിയിലെ നാരായണ നായകിന്റെ മക്കളായ സുരേഷ്, സൗമ്യ, ദേലമ്പാടി പരപ്പ നൂജിബെട്ടു ഹൗസിലെ ബാലപ്പയുടെ മകള്‍ ശശികല, ദേലമ്പാടി ഊജംപാടി ഹൗസിലെ ബോജപ്പയുടെ മകന്‍ പ്രവീണ്‍കുമാര്‍ എന്നിവരാണ് ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ വിദ്യാലയത്തിലേക്കെത്തുന്നത്. നാലുപേരും ദേലമ്പാടി ജിവിഎച്ച്എസ്എസിലെ കന്നഡ മീഡിയം വിദ്യാര്‍ഥികളാണ്. നാലുപേരുടെ വീട്ടിലും വൈദ്യുതി ഇല്ല. സൗമ്യയുടെയും സുരേഷിന്റെ വീട് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ചിരിക്കുകയാണ്. ശശികലയുടെ വീട് ഓടിട്ടതാണെങ്കിലും പ്രാഥമിക ആവശ്യത്തിനു പോലും സൗകര്യമില്ല. പ്രവീണ്‍കുമാറിന്റെ വീട്ടിലും സൗകര്യങ്ങള്‍ കുറവാണ്.
നല്ല മാര്‍ക്കോടെ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാലുപേരും ഇന്ന് വിദ്യാലയത്തിലെത്തുന്നത്. വീട്ടിലേക്ക് റോഡ് സൗകര്യം പോലും ഇവര്‍ക്കില്ല.
Next Story

RELATED STORIES

Share it