kozhikode local

അവഗണനയുടെ നാല് പതിറ്റാണ്ട്; കൂടലോട്ട്- മണല്‍കുന്നുമ്മല്‍ റോഡ് തകര്‍ന്നു തന്നെ

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കൂടലോട്ട്-മണല്‍കുന്നുമ്മല്‍ റോഡ് നാല് പതിറ്റാണ്ടായി അവഗണനയില്‍. റോഡ് കുണ്ടുംകുഴിയുമായി വഴി നടക്കാന്‍ പോലും കഴിയാത്തവിധം തകര്‍ന്നിരിക്കുകയാണ്.
ചങ്ങരോത്ത് പഞ്ചായത്തിലെ ഒമ്പത്, പതിനൊന്ന് വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന വയല്‍ഭാഗത്ത് കാര്യമായ പദ്ധതി വിഹിതമൊന്നും നീക്കി വയ്ക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തുനിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
സ്‌കൂള്‍ ബസടക്കം നിരവധി വാഹനങ്ങളും നൂറ് കണക്കിന് യാത്രക്കാരും ഈ റൂട്ടിലൂടെ കടന്നു പോകുന്നുണ്ട്. പ്രദേശ വാസികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനുള്ള തയാറെടുപ്പിലാണ്.
Next Story

RELATED STORIES

Share it