kasaragod local

അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ മുന്‍പന്തിയില്‍: എംഎല്‍എ

കാസര്‍കോട്: കന്നഡഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും താല്‍പര്യമില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു.
കന്നഡ ഭാഷാ സംസാരിക്കുന്നവരുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ എന്നും അനൂകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. 2015 ലെ മലയാള ഭാഷ (വ്യാപനവും, പരിപോഷ ണവും) ബില്ലുമായി ബന്ധപ്പെട്ട ചില തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടുകൂടിയാണ്.
വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കന്നഡ ന്യൂനപക്ഷങ്ങളുടെ വികാരം സര്‍ക്കാരിനെതിരെ തിരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കാസര്‍കോട്ടെ കന്നഡ ഭാക്ഷാ ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏതെങ്കിലും ഒരു പ്രത്രേക രാഷ്ട്രീയ പാര്‍ട്ടി—യുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടീകളും ജനപ്രതിനിധികളും ഇക്കാലമത്രയും ഭാക്ഷാന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. ഇനിയും അതു തുടരും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കള്ള പ്രചരണം നടത്തി കന്നഡ ഭാക്ഷാ ന്യൂനപക്ഷങ്ങളുടെ വികാരങ്ങള്‍ ഇളക്കിവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുമെന്നും എംഎല്‍എ പറഞ്ഞു.
എന്നാല്‍ ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും മലയാള ഭാഷയോടൊപ്പം അതാതിടത്തെ ന്യൂനപക്ഷ ഭാ—ഷയും ഔദ്യോഗിക ഭാഷയെന്നപോലെ ഉപയോഗിക്കേണ്ടതാണെന്ന് മലയാള ഭാഷ വ്യാപനവും പരിപോഷണവും ബില്‍ സംബന്ധിച്ച സബ്ജറ്റ് കമ്മിറ്റിയില്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ഭാഷാ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ അവരുടെ കൂടി അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്ന അറിയിപ്പുകള്‍, പരസ്യങ്ങള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍ എന്നിവ അതത് പ്രദേശത്തെ ന്യൂനപക്ഷ ഭാഷയിലും കൂടി ആയിരിക്കണമെന്ന് താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ കന്നഡ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും കാസര്‍കോട് ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങളും തൊഴിലും നല്‍കിയത് യുഡിഎഫ് സര്‍ക്കാറാണെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it