Kottayam Local

അവകാശങ്ങള്‍ ആസ്വദിച്ച് വളരാന്‍ കുട്ടികള്‍ക്കാവണമെന്നു ബാലാവകാശ കമ്മീഷന്‍

കോട്ടയം: അവകാശങ്ങള്‍ ആസ്വദിച്ചും കടമകള്‍ മനസ്സിലാക്കിയും കുട്ടികള്‍ വളരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാകോശി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന ബാലാവകാശ കമ്മീഷന്‍ ജില്ലാതല സിറ്റിങിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികളെ ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി വളര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനവും പൊതുസമൂഹവും ശ്രദ്ധിക്കണം. ആധുനിക യുഗത്തിലെ മോശം കാര്യങ്ങളില്‍ കുട്ടികള്‍ കുടുങ്ങി പ്പോവാതെ അവര്‍ ശാക്തീകരിക്കപ്പെടണം. ഇതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കുട്ടികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി പൊതുസ്ഥലങ്ങളും ആശുപത്രികളും മറ്റും ബാല സൗഹൃദമാക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
കുട്ടികളുമായി ബന്ധപ്പെട്ട ആറു പരാതികളാണ് സിറ്റിങില്‍ ലഭിച്ചത്. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്നു. കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it