അഴുക്കുചാലില്‍ മധ്യമയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പ്രതി അറസ്റ്റില്‍
BY Sumeera SMR29 Nov 2015 5:08 AM GMT
Sumeera SMR29 Nov 2015 5:08 AM GMT
പാലക്കാട്: ഇന്ദിരാ ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിലെ അഴുക്ക് ചാലില്‍ സ്ലാബ് തകര്‍ന്ന ഭാഗത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പതിനെട്ടിന് എലപ്പുള്ളി മച്ചാട്ടു വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് മുകുന്ദനാണ് ശരീരമാസകലം പരിക്കേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അസ്വഭാവിക മരണത്തിന് കേസെടുത്ത പോലിസ് ജില്ലാ എസ് പി യുടെ നിര്‍ദേശാനുസരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കുന്നത്തൂര്‍മേട് കേനാത്തുപറമ്പ് മോഹന്‍ദാസിന്റെ മകന് വിനോദ് എന്ന ബ്രൂസ്ലി വിഷ്ണു (20) വിനേയാണ് അറസ്റ്റു ചെയ്തത്. ശൂരംപോര് ഉല്‍സവം നടന്ന 17ന് രാത്രി പത്തോടെ മദ്യപിച്ചു ഇരിക്കുകയായിരുന്ന മുകുന്ദനെ പ്രതി തലയില്‍ അടിച്ചും കൈ പിടിച്ച് തിരിച്ചൊടിച്ചും കൊല ചെയ്ത് ശേഷം മുകുന്ദന്റെ കൈയിലുള്ള വസ്തുക്കള്‍ മോഷ്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. മോഷ്ടിച്ച സാധനങ്ങള്‍ പോലിസ് കണ്ടെത്തി.
ടൗണ്‍ സൗത്ത് സി ഐ പ്രമോദിന്റെ നേതൃത്വത്തില്‍ എസ് ഐ ഷിജു എബ്രഹാം, എസ് ഐ വിജയന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജി എസ് ഐ ജലീല്‍, റഷീദ്, റിനോയ്, സാജിദ്, നൗഷാദ്, അനൂപ്, സജി, സുനില്‍, കൃഷ്ണദാസ്, സുരേഷ്കുമാര്‍, സതീഷ്, ശാഫി, കബീര്‍, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT