kannur local

അഴീക്കോട്ട് വീടിനുനേരേ ബോംബേറ്; കടലായിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത്

വളപട്ടണം: ബി.ജെ.പി-സി.പി.എം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന അഴീക്കോട് നീര്‍ക്കടവില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്. നീര്‍ക്കടവിലെ മല്‍സ്യത്തൊഴിലാളി അരയാക്കണ്ടിപ്പാറയിലെ അയനിവയല്‍ കെ പി സിദ്ധാര്‍ഥിന്റെ വീടിനുനേരെയാണ് ആക്രമണം. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. സ്‌ഫോടനത്തില്‍ വീടിന്റെ മുകള്‍നിലയിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മേഖലയില്‍ ഏതാനം ആഴ്ച മുമ്പ് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥിന്റെ മകന്‍ ഉബി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

ബെക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് സിദ്ധാര്‍ഥിന്റെ വീടിനുനേരേ ആക്രണമുണ്ടാവുന്നത്. നേരത്തെ 2008 ജനുവരിയിലുണ്ടായ അക്രമത്തില്‍ വീട്ടുപകരണങ്ങള്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ ആഗസ്ത് ആദ്യവാരമുണ്ടായ സംഘര്‍ഷത്തില്‍ സിദ്ധാര്‍ഥിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും തകര്‍ത്തിരുന്നു. വളപട്ടണം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അതിനിടെ, ചിറക്കല്‍ കടലായിയില്‍ ആര്‍.എസ്.എസ്. ശാഖാ മുഖ്യശിക്ഷകന്റെ വീട്ടില്‍ റീത്ത് വച്ചു. ചിറക്കല്‍ പഞ്ചായത്ത് ഓഫിസിനു സമീപത്തെ അതുല്‍രമേശിന്റെ വീടിനുമുന്നിലാണ് അജ്ഞാതര്‍ റീത്ത് വച്ചത്. ഇന്നലെ രാവിലെയാണ് വീട്ടുപടിക്കല്‍ റീത്ത് കണ്ടത്. ഭീഷണിക്കത്തും ഒപ്പമുണ്ടായിരുന്നതായി അതുല്‍ പറഞ്ഞു. വളപട്ടണം പോലിസില്‍ പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് പോലിസ് നടപടികള്‍ ശക്തമാക്കിയാതായി വളപട്ടണം സി.ഐ. കെ വി ബാബു പറഞ്ഞു.
Next Story

RELATED STORIES

Share it