Flash News

അഴിമതി : 2200 സര്‍ക്കാരുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമാരംഭിച്ചെന്ന് സിബിഐ ഡയരക്ടര്‍

അഴിമതി : 2200 സര്‍ക്കാരുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമാരംഭിച്ചെന്ന് സിബിഐ ഡയരക്ടര്‍
X
Anil-Kumar-Sinha-PTIന്യൂഡല്‍ഹി : അഴിമതിക്കാരായ 2200 മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം അന്വേഷണനടപടികള്‍ ആരംഭിച്ചതായി സിബിഐ ഡയരക്ടര്‍ അനില്‍ സിന്‍ഹ. അഴിമതിക്കെതിരായ നടപടികളില്‍ 2014 മുതല്‍ 94 ശതമാനം വര്‍ധനവുണ്ടായെന്നും അദ്ദേഹം അറിയിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ 2014ല്‍ 52 കേസുകളാണെടുത്തതെങ്കില്‍ കഴിഞ്ഞവര്‍ഷം 101 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്്. പരാതികളില്‍ ഏറെയും കൈക്കൂലികേസുകളാണ്.
താന്‍ ചുമതലയേറ്റ ശേഷം 1044 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായെന്നും ഇത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണെന്നും സിന്‍ഹ പറഞ്ഞു.വീരഭദ്രസിംഗ്,നവീന്‍ ജിന്‍ഡാല്‍, എ രാജ എന്നിവരുള്‍പ്പടെയുള്ള പ്രമുഖര്‍ക്കെതിരായ കേസുകളും ഇതില്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it