World

ബ്രസീലിലെ 'വാട്‌സ്ആപ്പ് മേയര്‍' ഒളിവില്‍

ബ്രസീലിയ: വിദ്യാലയ ഫണ്ട് വകമാറ്റി ചെലവഴിച്ച കേസില്‍ വാറന്റ് പുറപ്പെടുവിച്ചതോടെ ബ്രസീലിലെ 'വാട്‌സ്ആപ്പ് മേയര്‍' ഒളിവില്‍ പോയി. ബോം ജാര്‍ദിം നഗരത്തിലെ മേയര്‍ ലിഡിയാന്‍ ലെയ്റ്റ്(25) ആണ് ഒളിവില്‍ പോയത്. നഗരത്തെ വാട്‌സ്ആപ്പിലൂടെയാണ് ഇവര്‍ നിയന്ത്രിക്കുന്നതെന്ന ആരോപണവും നിലവിലുണ്ട്. മരാഹാവോ സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ഇവര്‍ ആഡംബരജീവിതം നയിച്ചുവരുകയായിരുന്നുവെന്നു പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. അവര്‍ക്കു നഗരവുമായുള്ള ബന്ധം വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ മാത്രമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ലെയ്റ്റിനെതിരേയും മുഖ്യ ഉപദേശകനായിരുന്ന കാമുകന്‍ ബെറ്റോ റോച്ചയ്‌ക്കെതിരേയുമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍, ആരോപണത്തില്‍ കഴമ്പില്ലെന്നു ലെയ്റ്റിയുടെ അഭിഭാഷക കോടതിയില്‍ അറിയിച്ചു. അഴിമതിയാരോപണത്തെത്തുടര്‍ന്ന് മേയര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്നതില്‍ നിന്നു ബെറ്റോയെ വിലക്കിയതിനെത്തുടര്‍ന്നാണ് ലെയ്റ്റി മേയറാവുന്നത്. തുടര്‍ന്ന് ബെറ്റോയെ മുഖ്യഉപദേശകനായി കൂടെക്കൂട്ടുകയായിരുന്നു. അടുത്തിടെ ഇവര്‍ വേര്‍പിരിയുകയും ബെറ്റോ രാജിവയ്ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it