അഴിമതി നിറഞ്ഞ സര്‍ക്കാറില്‍ നിന്ന് രക്ഷപ്പെടല്‍ ആവശ്യം: എം എ ബേബി

താമരശ്ശേരി: മുച്ചൂടും അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറില്‍ നിന്നു രക്ഷപ്പെടലാവണം തിരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഈങ്ങാപ്പുഴയില്‍ നടന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസിന്റെ പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി ജനങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ചെറുതും വലതുമായ തടസ്സങ്ങള്‍ ഉന്നയിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മുഖമുദ്രയാണ് അഴിമതിയെന്നും ബേബി കൂട്ടിച്ചേര്‍ത്തു. കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ സി വേലായുധന്‍, ഇ രമേശ് ബാബു, പി കെ കണ്ണന്‍, ഗഫൂര്‍ പുതുപ്പാടി, ഉസ്മാന്‍ ചാത്തന്‍ചിറ, കരീം പുതുപ്പാടി, അഡ്വ. രാജു, സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it