അഴിമതി: ജപ്പാന്‍ ധനമന്ത്രി രാജിവച്ചു

ടോക്കിയോ: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ജപ്പാന്‍ ധനകാര്യ മന്ത്രി അകിറ അമാരി രാജിവച്ചു. ടോക്കിയോവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമാരി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. നിര്‍മാണ കമ്പനിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണം അമാരി നിഷേധിച്ചു.

ജപ്പാന്‍ മാഗസിനാണ് ഇതുസംബന്ധിച്ച് വിമര്‍ശനമുയര്‍ത്തിയത്. അഴിമതി ആരോപണവും രാജിയും പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കു കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അമാരിയാണ് 2012 മുതല്‍ ധനകാര്യവും സാമ്പത്തിക നയവും കൈകാര്യം ചെയ്യുന്നത്. ആബെയുടെ ഏറ്റവും വിശ്വസ്തനായാണ് അമാരി അറിയപ്പെടുന്നത്. ട്രാന്‍സ് പസിഫിക് പാര്‍ട്ട്ണര്‍ഷിപ്പ് ധാരണയില്‍ ഒപ്പിടാന്‍ അമാരി അടുത്തയാഴ്ച ന്യൂസിലന്‍ഡിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it