അഴിമതി ആരോപണം: ഭക്ഷ്യമന്ത്രിയെ കെജ്‌രിവാള്‍ പുറത്താക്കി

ന്യൂഡല്‍ഹി: അഴിമതി ആരോപണമുയര്‍ന്ന ഭക്ഷ്യമന്ത്രിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടയിലാണ് മന്ത്രിയെ പുറത്താക്കുന്നതായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. അഴിമതിയുമായി യാതൊരു വിധത്തിലും തങ്ങള്‍ക്ക് യോജിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അസീം ഖാനെതിരെ ഉയര്‍ന്ന എല്ലാ അഴിമതി ആരോപണങ്ങളും തെളിവുകളും പരിശോധിച്ചിട്ടുണ്ട്. അധികാരത്തിനു വേണ്ടി നിലകൊള്ളുന്നവരല്ല തങ്ങള്‍. അഴിമതി ആര് നടത്തിയാലും അവര്‍ക്കെതിരെ നടപടിയെടുക്കും. അവര്‍ മന്ത്രിമാരാണോ എംഎല്‍എമാരാണോ എന്നൊന്നും നോക്കില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു. അസിം ഖാന്‍ ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it