അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാന്‍ അനുമതി

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ബിഹാര്‍, ഒഡീഷ സര്‍ക്കാരുകളുടെ നിയമത്തിനു സുപ്രിംകോടതി അനുമതി നല്‍കി. ഉദ്യോഗസ്ഥ-രാഷ്ട്രീയരംഗത്തെ ഉന്നതസ്ഥാനീയരായ ഭരണകര്‍ത്താക്കള്‍ അടക്കം ഉള്‍പ്പെടുന്ന അഴിമതിക്കേസുകള്‍ സാമൂഹിക വിപത്തായി കണക്കാക്കിക്കൊണ്ടും ഇത്തരം കേസുകള്‍ക്കായി പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതുമായ നിര്‍ദേശങ്ങള്‍ക്കാണ് സുപ്രിംകോടതിയുടെ അനുമതി. ഇരുസംസ്ഥാന നിയമസഭകളും നിയമങ്ങള്‍ പാസാക്കിയിരുന്നു.
Next Story

RELATED STORIES

Share it