അഴിച്ചുപണി; ഋഷിരാജ് സിങ് അവധിയിലേക്ക്

തിരുവനന്തപുരം: ഡിജിപിമാരായ ഋഷിരാജ് സിങും ലോക്‌നാഥ് ബെഹ്‌റയും അവധിക്ക് അപേക്ഷ നല്‍കി. ഈ മാസം 18 വരെ അവധി നല്‍കണമെന്നാണ് അപേക്ഷ. ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായി ചുമതല ഏറ്റെടുത്തിട്ടില്ല. ഡിജിപി നിയമനങ്ങളില്‍ പ്രതിഷേധിച്ചാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് സൂചന. നിയമനങ്ങളിലെ അതൃപ്തി ചീഫ് സെക്രട്ടറിയെ നേരത്തേ അറിയിച്ചിരുന്നു. ജയില്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ അഗ്‌നിശമനസേനാ ഡിജിപിയായും ഋഷിരാജ് സിങിനെ ജയില്‍ ഡിജിപിയായുമാണ് നിയമിച്ചത്. അഗ്‌നിശമനസേനാ ഡിജിപിയായി നിയമിച്ചതില്‍ ലോക്‌നാഥ് ബെഹ്‌റ നേരത്തെത്തന്നെ അതൃപ്തി അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it