Idukki local

അളവുതൂക്ക ക്രമക്കേട് ; 531 കേസുകളിലായി 20.39 ലക്ഷം രൂപ പിഴ ഈടാക്കി

തൊടുപുഴ: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ അളവുതൂക്ക ക്രമക്കേട് സംബന്ധിച്ച 531 കേസ് കണ്ടെത്തിയതായി ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. 20,39,000 രൂപയാണ് പിഴ ഈടാക്കിയത്.
യഥാസമയം മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, സത്യപാന സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാതിരിക്കുക, വകുപ്പില്‍ നിന്നു പാക്കിങ് രജിസ്‌ട്രേഷന്‍ നേടാത്ത സാധനങ്ങള്‍ പാക്ക് ചെയ്ത് വില്‍പ്പന നടത്തുക, നിയമാനുസൃതമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പാക്കറ്റുകള്‍ നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്യുക, പ്രഖ്യാപനങ്ങള്‍ മറയ്ക്കുക, കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കുക, അളവില്‍ കുറച്ച് വില്‍പ്പന നടത്തുക എന്നീ നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്.
ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ എസ് ഷെയ്ക്ക്, ഷിബു, ബി എസ് ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വി പി, ഇന്‍സ്‌പെക്ടര്‍മാരായ കെ അഭിലാഷ്, എസ് പി ശരത്‌നാഥ്, ഇ രതീഷ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റുമാരായ ഷാജി ഫിലിപ്പ്, മോഹന്‍ എം പി, പ്രകാശ് ബി നായര്‍, സനല്‍കുമാര്‍ സി എസ്, അബ്ദുസ്സലാം, ജോസ് പി എസ്, ജീവനക്കാരായ എ എക്‌സ് ജോസ്, സുനില്‍കുമാര്‍ യു കെ, ജൂബി രാജു, അനില്‍കുമാര്‍ സി വി, അനീഷ്‌കുമാര്‍ കെ എസ്, സജു ആര്‍, ബിജോയി പി വി എന്നിവരും പങ്കെടുത്തു. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി വിളിക്കേണ്ട നമ്പരുകള്‍-സീനിയര്‍ ഇന്‍സ്‌പെക്ടര്‍ തൊടുപുഴ -82816 98083,കട്ടപ്പന-82816 98054,മൂന്നാര്‍-82816 98055,പീരുമേട്-82816 98056.
Next Story

RELATED STORIES

Share it