അല്‍ സീസിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം തുടങ്ങി

ലണ്ടന്‍: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം തുടങ്ങി. കുറ്റകൃത്യങ്ങള്‍ നടമാടിയ ഒരു ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന സീസിയുടെ സന്ദര്‍ശനം രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങള്‍ക്കു വിരുദ്ധമാണെന്നു വ്യക്തമാക്കി പ്രതിപക്ഷവും മനുഷ്യാവകാശ പ്രവര്‍ത്തകരും സന്ദര്‍ശനത്തിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ബുധനാഴ്ച സീസി നടത്തുന്ന സന്ദര്‍ശനത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായും ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് ഈജിപ്ത് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
മനുഷ്യത്വത്തിനു നേരെ കുറ്റകൃത്യങ്ങള്‍ നടത്തിയ സീസിക്ക് ബ്രിട്ടന്‍ നല്‍കുന്ന സ്വീകരണം ബ്രിട്ടിഷ് മൂല്യങ്ങള്‍ക്കും ജനതയുടെ താല്‍പര്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് ഈജിപ്ഷ്യന്‍ വിപ്ലവസമിതി അധ്യക്ഷന്‍ അസ്സാം മഹാ പ്രതികരിച്ചു. സ്വേച്ഛാധിപതിയായ സീസിയെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്യരുതെന്നു ബ്രിട്ടിഷ് രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ ഡേവിഡ് കാമറണിനോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it