അല്‍ ഖര്‍യതൈന്‍ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു

ദമസ്‌കസ്: സിറിയയിലെ ഹുംസ് പ്രവിശ്യയിലെ അല്‍ ഖര്‍യതൈന്‍ നഗരം ഐഎസില്‍ നിന്നു സര്‍ക്കാര്‍ സഖ്യസൈന്യം തിരിച്ചുപിടിച്ചു. റഷ്യന്‍ വ്യോമപിന്തുണയോടെയായിരുന്നു ദൗത്യം. പൗരാണിക നഗരമായ പാല്‍മിറ ഐഎസില്‍ നിന്നു മോചിപ്പിച്ച് ദിവസങ്ങള്‍ക്കകമാണു പുതിയ മുന്നേറ്റം. കഴിഞ്ഞ ആഗസ്തിലാണ് അല്‍ ഖര്‍യതൈന്‍ ഐഎസ് പിടിച്ചെടുത്തത്. ക്രൈസ്തവരടക്കം നൂറുകണക്കിനാളുകളെയും ഐഎസ് ബന്ദികളാക്കിയിരുന്നു. ഭൂരിഭാഗം പേരെയും പിന്നീട് മോചിപ്പിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
പിടിച്ചെടുത്ത മേഖല, ഇറാഖ് അതിര്‍ത്തിയിലെ ഐഎസ് നിയന്ത്രിത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് സൈനികകേന്ദ്രമൊരുക്കാനും സര്‍ക്കാന്‍ സൈന്യത്തിനു സൗകര്യമൊരുക്കും. പാല്‍മിറയില്‍ നിന്ന് 80 കിലോമീറ്റര്‍ പടിഞ്ഞാറാണ് അല്‍ ഖര്‍യതൈന്‍. ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശമാണിവിടം.
അതിനിടെ സിറിയയിലെ അല്‍ഖാഇദ ശാഖയായ അല്‍ നുസ്‌റ ഫ്രണ്ട് വക്താവ് അബു ഫിറാസ് അല്‍ സുരി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it