Flash News

അല്‍ അഖ്‌സയില്‍ വീണ്ടും ഇസ്രായേല്‍ അതിക്രമം



[related]  ജറുസലേം: അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിക്കു നേരെ വീണ്ടും ജൂതക്കുടിയേറ്റക്കാരുടെ അതിക്രമം. ഇസ്രായേല്‍ സൈന്യത്തിന്റെ സഹായത്തോടെ 135 ജൂതന്മാരാണ് പള്ളിയിലേക്ക് ഇരച്ചെത്തിയത്.

നേരത്തെ, മസ്ജിദുല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ജൂത കുടിയേറ്റക്കാര്‍ താല്‍മൂദ് പ്രകാരമുള്ള ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നു. ഇസ്രായേലി പോലിസിന്റെ സഹായത്തോടെ 130 ഓളം വരുന്ന ജൂത കുടിയേറ്റക്കാരുടെ സംഘമാണ് കഴിഞ്ഞ ഏപ്രില്‍ പള്ളിയില്‍ അതിക്രമിച്ച് കടന്നത്.
മസ്ജിദിന്റെ അല്‍ മുഖര്‍ബെഹ് കവാടത്തിലൂടെയായിരുന്നു സംഘം ഇരച്ചുകയറിയത്.
താല്‍മുദ് പ്രകാരമുള്ള ആചാരങ്ങള്‍ക്ക് ശേഷം അല്‍ റഹ്മത്ത് കവാടത്തിലൂടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. പള്ളിയിലെ കാവല്‍ക്കാരുടെ നേര്‍ക്ക് ഇസ്രായേല്‍ പോലിസ് ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ 1000ലധികം ജൂത കുടിയേറ്റക്കാര്‍ പള്ളിയിലേക്ക് അനധികൃതമായി പ്രവേശിച്ചിരുന്നു.
Next Story

RELATED STORIES

Share it