kasaragod local

അല്‍മദാറിന്റെ കാരുണ്യ പ്രവര്‍ത്തനത്തില്‍ കണ്ണികളാവാന്‍ ആയിരങ്ങളെത്തി

ചെറുവത്തൂര്‍: കൈതക്കാട് പ്രദേശത്തെ അല്‍മദാര്‍ കള്‍ച്ചര്‍ സെന്റര്‍ സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങ് നാടിന്റെ ആഘോഷമായി മാറി. നിര്‍ധനരായ ആറ് യുവതീ യുവാക്കളുടെ വിവാഹമാണ് സംഘടന നടത്തികൊടുത്തത്.
അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും 50,000 രൂപയും കല്ല്യാണ വസ്ത്രങ്ങളും വധുവരന്മാര്‍ക്ക് നല്‍കി. തളിപ്പറമ്പ്, നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളില്‍ നിന്നും വലിയപറമ്പ, ചെറുവത്തൂര്‍, ചീമേനി പഞ്ചായത്തുകളില്‍ നിന്നുള്ളവരായിരുന്നു വധൂവരന്മാര്‍. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിവാഹത്തിന് കാര്‍മികത്വം വഹിച്ചു. സയ്യിദ് ടി കെ പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. എസ് പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ ആര്‍ സഹീദ്, എസ് പി ശംസുദ്ദീന്‍, എ എം മന്‍സൂര്‍, എ സി സലാം ഹാജി, പി പി സലാം ഹാജി, യു കെ കുഞ്ഞബ്ദുല്ല, ബഷീര്‍ മാസ്റ്റര്‍, പി താജുദ്ദീന്‍, മൂസ ഹാജി പട്ടാനത്ത്, കെ എം ശരീഫ് ഹാജി, പൊറായിക്ക് മുഹമ്മദ്, വഹാബ് മാവിലാടം സംസാരിച്ചു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. അയ്യായിരത്തോളം ആളുകളാണ് ചടങ്ങിനെ ആശിര്‍വദിക്കാന്‍ എത്തിയത്.
നേരത്തെ സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് പുതിയ ഫഌറ്റ് സമുച്ചയം നിര്‍മിച്ചുനല്‍കുന്നതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ചടങ്ങിനെത്തിയവര്‍ക്ക് സദ്യയും ഒരുക്കിയിരുന്നു.
Next Story

RELATED STORIES

Share it