അല്‍മദാറിന്റെ കാരുണ്യത്തില്‍ ആറ് യുവതികള്‍ക്ക് മംഗല്യം

ചെറുവത്തൂര്‍: കൈതക്കാട് പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പയ്യങ്കി അല്‍മദാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ കാരുണ്യത്തില്‍ ആറു നിര്‍ധന യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം. ഇന്നലെ ഉച്ചയ്ക്ക് പയ്യങ്കി കൈതക്കാട്ട് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ അഞ്ച് മുസ്‌ലിം യുവതികളുടെ നിക്കാഹിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
ഒരു അമുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹവും ചടങ്ങില്‍ നടന്നു. ടി കെ പൂക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. നീലേശ്വരം ഖാസി ഇ കെ മഹ്മൂദ് മുസ്‌ല്യാര്‍, ഖത്തീബ് കെ ഷാഹുല്‍ ഹമീദ് മുസ്‌ല്യാര്‍, മാവിലാകടപ്പുറം ഖാസി ജലീല്‍ സഖാഫി നേതൃത്വം നല്‍കി.
എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ എന്നിവരും ഇ കെ വഹാബ്, എം ടി പി അബ്ദുല്‍ജബ്ബാര്‍, ടി കെ മുഹമ്മദ് കുഞ്ഞി, കെ എം സി താജുദ്ദീന്‍, ഹാഷിം മൗലവി യാസിര്‍ നഈമി, നാസര്‍ ചെറുകര, ടി കെ സി മുഹമ്മദലി, ഹബീബുറഹ്മാന്‍, യൂസഫലി തൈക്കടപ്പുറം, എസ് ഇ കുഞ്ഞഹമ്മദ് ഹാജി, വഹാബ് മാവിലാടം, ബഷീര്‍ ശിവപുരം, കെ എം ശരീഫ് ഹാജി സംബന്ധിച്ചു. വധൂവരന്മാര്‍ക്ക് അഞ്ചു പവന്‍ സ്വര്‍ണാഭരണവും 50,000 രൂപയും വിവാഹവസ്ത്രങ്ങളും കല്യാണസദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു. ദരിദ്രരായ 20 കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടത്തി.
Next Story

RELATED STORIES

Share it