അല്‍ജസീറ അമേരിക്ക ചാനല്‍ അടച്ചുപൂട്ടി

വാഷിങ്ടണ്‍: യുഎസില്‍ അല്‍ജസീറ അമേരിക്ക ചാനലിന് താഴ് വീണു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ സാമ്പത്തിക പ്രതിസന്ധിമൂലം യുഎസിലെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നതായി ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അടച്ചുപൂട്ടല്‍.
2013ല്‍ ചാനല്‍ ആരംഭിച്ചതുമുതലുള്ള നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന മൂന്നു മണിക്കൂര്‍ നീണ്ട തല്‍സമയ പരിപാടിയായിരുന്നു ചാനല്‍ അവസാനമായി സംപ്രേഷണം ചെയ്തത്.
തങ്ങളുടെ ലക്ഷ്യത്തിലൂന്നി ഗൗരവമേറിയ വാര്‍ത്തകള്‍ക്കും വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ അല്‍ജസീറ യുഎസില്‍ ഏതാനും അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതുമൂലം യുഎസിലെ മറ്റു വാര്‍ത്താ ചാനലുകളുടെയിടയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തതും അടച്ചുപൂട്ടലിലേക്ക് നയിച്ചെന്നാണ് വിവരം. അല്‍ ഗോര്‍ സ്ഥാപിച്ച കറന്റ് ടിവി വിലക്കെടുത്താണ് അല്‍ജസീറ അമേരിക്ക ടിവി ചാനല്‍ ആരംഭിച്ചത്.
അടച്ചുപൂട്ടലിലൂടെ എത്ര ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it