അല്‍ജസീറയുടെ ബഗ്ദാദ് ബ്യൂറോ അടച്ചുപൂട്ടാന്‍ ഉത്തരവ്

ബഗ്ദാദ്: അല്‍ജസീറ വാര്‍ത്താ ചാനലിന്റെ ബഗ്ദാദ് ബ്യൂറോ അടച്ചുപൂട്ടാന്‍ ഇറാഖി വാര്‍ത്താവിനിമയ മാധ്യമ കമ്മീഷന്‍ ഉത്തരവ്. അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇറാഖില്‍ വിലക്കേര്‍പ്പെടുത്താനും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ മാധ്യമ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്ന് കമ്മീഷന്റെ കത്തില്‍ പറയുന്നതായി അല്‍ജസീറ വ്യക്തമാക്കി. ഇത്തരത്തില്‍ ഒരുതരത്തിലുള്ള മാധ്യമപ്രവര്‍ത്തന ചട്ടങ്ങളും തങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഇറാഖ് അധികൃതരുടെ തീരുമാനം ഞെട്ടലുണ്ടാക്കിയെന്നും അല്‍ജസീറ പ്രതികരിച്ചു.
Next Story

RELATED STORIES

Share it