Flash News

അല്‍ ഖൈ്വദ ദക്ഷിണേഷ്യന്‍ വിഭാഗം തലവന്‍ യുപിസ്വദേശിയെന്ന് ഇന്റലിജന്‍സ്

ന്യഡല്‍ഹി: അല്‍ഖൈ്വദയുടെ ദക്ഷിണേഷ്യന്‍ വിഭാഗത്തിന്റെ തലവന്‍ ഉത്തര്‍ പ്രദേശുകാരന്‍ എന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. മൗലാന അസിം ഉമര്‍ എന്നറിയപ്പെടുന്ന സനഉല്‍ഹഖ് ആണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ഖൈ്വദയുടെ അമീര്‍ ആയി കഴിഞ്ഞവര്‍ഷം നിയമിതനായത് എന്നാണ് റിപോര്‍ട്ട്. അഖിസ് (അല്‍ഖൈ്വദ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്) എന്ന വിഭാഗത്തിന്റെ തലവനായി അല്‍ഖൈ്വദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയാണ് ഇയാളെ നിയമിച്ചതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ അഖിസ് റിക്രൂട്ട്‌മെന്റ് ശൃംഖല കെട്ടിപ്പടുക്കുക എന്നതാണ് സന ഉല്‍ഹഖിനെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യമത്രേ. ഇന്ത്യാക്കാരായ അഞ്ചു പേരെങ്കിലും പാകിസ്ഥാനില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നുണ്ട് എന്നും ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പറയുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള അഖിസ് തലവന് വേണ്ടി ഏറെക്കാലമായി തിരച്ചില്‍ നടന്നുവരികയാണ്. ഇയാളുടെ ചിത്രമോ വീഡിയോയോ അന്വേഷണസംഘങ്ങള്‍ക്ക്് ഇതുവരെ ലഭിച്ചിരുന്നില്ല. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായത് വലിയ നേട്ടമായാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ കരുതുന്നത്.

Next Story

RELATED STORIES

Share it