അല്‍ഖാഇദ- ഇറാന്‍ സൈനിക സഹകരണ രേഖ പുറത്ത്

വാഷിങ്ടണ്‍: അല്‍ഖാഇദ ഇറാനുമായി സൈനിക സഹകരണം പുലര്‍ത്തിയെന്നു സൂചിപ്പിക്കുന്ന ഉസാമ ബിന്‍ ലാദിന്റേതെന്ന് ആരോപിക്കപ്പെടുന്ന രേഖകള്‍ പുറത്ത്. ബിന്‍ലാദിനെ വധിച്ച പാകിസ്താനിലെ ആബട്ടാബാദിലെ ഭവനത്തില്‍നിന്ന് യുഎസ് സൈന്യം കണ്ടെത്തിയ രേഖകളിലാണ് ഇക്കാര്യമുള്ളതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.
ഇറാഖിലെ ശിയാ കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം അല്‍ഖാഇദ നേതാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇറാന്‍ പണവും മറ്റു വസ്തുക്കളും എത്തിക്കുന്നതിനുള്ള സുരക്ഷിത പാത ഒരുക്കുന്നതിനുള്ള സഹകരണമാണ് നടത്തിയതെന്നു റിപോര്‍ട്ട് വ്യക്തമാക്കുന്നു.
രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അല്‍ഖാഇദയെ ഉപയോഗപ്പെടുത്താനുള്ള സമ്മര്‍ദ ശക്തി ഇറാനുണ്ടായിരുന്നതായും രേഖകളിലുണ്ട്. ഇറാനോട് വിലപേശാനുള്ള ശക്തി അല്‍ഖാഇദയ്ക്കും ഉണ്ടായിരുന്നുവെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
2011 മെയ് മാസത്തിലാണ് ഈ രേഖകള്‍ തങ്ങള്‍ക്ക് കിട്ടിയതെന്നാണ് യുഎസ് ഭാഷ്യം.
ബിന്‍ ലാദിന്‍ കൊല്ലപ്പെട്ട് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ഇപ്പോള്‍ പുറത്തുവിട്ട രേഖകളുടെ ആധികാരികത സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it