അല്‍ഖാഇദ അംഗം യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഉസാമാ ബിന്‍ ലാദിന്റെ അടുത്ത അനുയായിയായിരുന്ന ഈജിപ്തില്‍ നിന്നുള്ള മുതിര്‍ന്ന അല്‍ഖാഇദ അംഗം റിഫായ് അഹ്മദ് താഹ (60) സിറിയയില ഇദ്‌ലിബ് പ്രവിശ്യയില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താഹ കൊല്ലപ്പെട്ടുവെന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി ഈജിപ്തിലുള്ള ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍, താഹയുടെ മരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് യുഎസ് പ്രതിരോധവകുപ്പ് വക്താവ് മാത്യൂ അലന്‍ പ്രതികരിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ ചില അല്‍ഖാഇദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, താഹയുടെ കാര്യം പരിശോധിക്കണമെന്നും അലന്‍ പറഞ്ഞു. അല്‍ഖാഇദയില്‍ ചേരുന്നതിനു മുമ്പ് ഈജിപ്തിലെ സായുധസംഘമായ ഗാമാ ഇസ്‌ലാമിയയുടെ പ്രധാനനേതാവായിരുന്ന താഹ 1997ല്‍ ഈജിപ്തിലെ ലക്‌സര്‍ നഗരത്തില്‍ വച്ച് 58 വിദേശ സഞ്ചാരികളെ കൊലപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it