അലോപ്പതി ഇതര മരുന്നു വില്‍പന: നിയമം ഭേദഗതി ചെയ്യുന്നു

ന്യൂഡല്‍ഹി: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി അലോപ്പതി ഇതര മരുന്നുകള്‍ വില്‍പന നടത്തുന്നതു തടയാന്‍ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ആക്ട് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ആയുഷ് സഹമന്ത്രി ശ്രീപാദ് യെസ്സോ നായക് രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. അലോപ്പതി ഇതര മരുന്നുകളെല്ലാം നിലവിലെ നിയമത്തിനു കീഴില്‍ കൊണ്ടുവന്ന് തട്ടിപ്പു തടയുകയാണ് ലക്ഷ്യം.
നിയമഭേദഗതിക്ക് നിയമകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. വലിയ അവകാശവാദമുന്നയിച്ച് മരുന്നുകള്‍ വിറ്റഴിക്കുന്നുണ്ട്. 1954ലെ നിയമപ്രകാരം ലഹരി, ഉത്തേജക മരുന്നുകള്‍ അതിശയോക്തിപരമായ പരസ്യം നല്‍കി വിറ്റഴിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. യോഗ, ആയുര്‍വേദം തുടങ്ങിയ പാരമ്പര്യ ചികില്‍സാ രീതികളും പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഭേദഗതി നിര്‍ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it