Flash News

അലിഗര്‍ യൂണിവേഴ്‌സിറ്റിയിലെ ലിംഗവിവേചനത്തിനെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്

അലിഗര്‍ യൂണിവേഴ്‌സിറ്റിയിലെ ലിംഗവിവേചനത്തിനെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്
X
amu-finalന്യൂഡല്‍ഹി: അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ പെണ്‍കുട്ടികളോട് വിവേചനം കാണിക്കുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല അധികൃതരോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.സര്‍വകലാശാല നടക്കുന്നത് ലിംഗ വിവേചനമാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു.
സര്‍വകലാശാലയില്‍ പല പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലും പെണ്‍കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായാണ് ആരോപണം. സര്‍വകലാശാലയില്‍ വിവേചന നയമാണ് നടക്കുന്നതെന്ന് വനിതാ കോളേജിലെ അധ്യാപകരും പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ.ഇര്‍ഫാന്‍ ഹബീബും ആരോപിച്ചു. പെണ്‍കുട്ടികള്‍ക്ക് വളരെ ചുരുങ്ങിയ സീറ്റ് മാത്രമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ കാര്യത്തില്‍ ഇത്തരം വേര്‍തിരിവ് പുലര്‍ത്തുന്നത് കുറ്റകരമായ പ്രവര്‍ത്തിയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ റിട്ട.ലഫ്.ജന. സമീര്‍ ഉദ്ദിന്‍ ഷായ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.  പെണ്‍കുട്ടികള്‍ക്കെതിരെ ഇത്തരം വിവേചനപരമായ നിലപാടുകള്‍ സ്വീകരിക്കാനുണ്ടായ സാഹചര്യവും സര്‍വകലാശാലയുടെ പ്രവേശന പ്രക്രിയയും പെണ്‍കുട്ടികള്‍ക്ക് അനുവദിച്ച സൗകര്യങ്ങളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം കമ്മീഷന് കൈമാറണമെന്നും ലളിത കുമാരമംഗലം പറഞ്ഞു.
Next Story

RELATED STORIES

Share it